• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്‌ണന്‍ ഇനി ഓര്‍മ്മ

പ്രശസ്‌ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്‌ണന്‍ വിട വാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തായിരുന്നു അന്ത്യം.

ദേശാടനം, കരുണം, നാലു പെണ്ണുങ്ങള്‍ എന്നിവയാണ്‌ പ്രധാന ചിത്രങ്ങള്‍. മരണസിംഹാസനം എന്ന ചിത്രം കാന്‍ പുരസ്‌കാരം നേടി. ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ദേശാടനം (1996), കരുണം (1999), അടയാളങ്ങള്‍ (2007), ബയോസ്‌കോപ്‌ (2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങളാണു പുരസ്‌കാരം നേടിയത്‌.

പുനലൂര്‍ തൊളിക്കോട്‌ ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യരുടെയും പി. ലളിതയുടെയും മകനാണ്‌. പുനലൂര്‍ എസ്‌എന്‍ കോളജില്‍ പഠിക്കുമ്പോള്‍ തന്നെ ക്യാമറ കയ്യിലെടുത്ത രാധാകൃഷ്‌ണനെ സിനിമയില്‍ കൊണ്ടുവന്നത്‌ എന്‍.എന്‍.ബാലകൃഷ്‌ണനാണ്‌. ഷാജി എന്‍.കരുണിനോടൊപ്പവും പ്രവര്‍ത്തിച്ചു. മകന്‍ യദുകൃഷ്‌ണനും ഛായാഗ്രാഹകനാണ്‌.

Top