മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വിമര്‍ശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാജ്യസുരക്ഷയില്‍ രാജീവ് ഗാന്ധി വിട്ടുവീഴ്‌ച ചെയ്‌തെന്നാണ് മോദിയുടെ ആരോപണം.
അവധിക്കാലം ആഘോഷിക്കാന്‍ രാജീവ് ഗാന്ധി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഉപയോഗിച്ചെന്നും സ്വകാര്യ ടാക്‌സി പോലെയാണ് ഐഎന്‍എസ് വിരാടിനെ ഗാന്ധി കുടുംബം ഉപയോഗിച്ചതെന്നും ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
രാജീവ് ഗാന്ധിക്കും കുടുംബത്തിനും വേണ്ടി നാവികസേന ഉദ്യോഗസ്ഥര്‍ ദ്വീപില്‍ സേവനം ചെയ്യുകയായിരുന്നു. മുന്‍ പ്രധാനമന്ത്രിയും കുടുംബവും 1987ല്‍ നടത്തിയ ലക്ഷദ്വീപ് അവധിക്കാലം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. 10 ദിവസമാണ് ഐഎന്‍എസ് വിരാട് അവധിക്കാല യാത്രയ്‌ക്കായി ഉപയോഗിച്ചത്. സമുദ്ര അതിര്‍ത്തികളുടെ സംരക്ഷണത്തിനായി ഐഎന്‍എസ് വിരാട് ഉപയോഗിക്കുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധിയുടെ യാത്രയ്‌ക്കായി കപ്പല്‍ നിയോഗിക്കപ്പെട്ടത്. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.