രാഷ്ട്രപതിഭവന് അങ്കണത്തിലെ വേദിയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തതോടെ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തില്‍ നരേന്ദ്ര മോദിക്ക് രണ്ടാമൂഴം.
രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന് തുടങ്ങിയവരാണു തുടര്‍ന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവന്മാര് ഡല്‍ഹിയിലെത്തി. രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് ഇന്നു നടക്കുന്നത്. എണ്ണായിരത്തോളം പേരാണു പങ്കെടുത്തത്. ചടങ്ങ് ഒന്നര മണിക്കൂറോളം നീളും. ഡല്‍ഹി പൊലീസിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്കു നിയോഗിച്ചിരുന്നു.
സത്യപ്രതിജ്ഞയ്ക്കു മുന്‍പായി മോദി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്നിവര്‍ക്കും രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിലും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.