പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും ഇന്ത്യയും തമ്മില്‍ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരം. റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നരേന്ദ്ര മോദിക്ക് ലഭിക്കുന്ന ഏഴാമത് രാജ്യാന്തര പുരസ്കാരമാണിത്. ഒരാഴ്ച മുന്‍പ്, യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ നരേന്ദ്ര മോദിക്കു ലഭിച്ചിരുന്നു. യുഎഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുന്‍നിര്‍ത്തിയായിരുന്നു ബഹുമതി.