പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെട്ട ബോര്‍ഡിങ് പാസുകള്‍ പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രമടങ്ങിയ 'വൈബ്രന്റ് ഗുജറാത്ത്' ഉച്ചകോടിയുടെ പരസ്യം ആലേഖനം ചെയ്ത ബോര്‍ഡിങ് പാസുകളാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്നു എയര്‍ ഇന്ത്യ പിന്‍വലിക്കുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രമടങ്ങിയ ബോര്‍ഡിങ് പാസ് വിതരണം ചെയ്തതിനെതിരെ പഞ്ചാബ് പൊലീസിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് ശശികാന്ത് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയത്.