ന്യൂഡല്‍ഹി: മുഖ്യ വിവരാവകാശ കമീഷണറുടെയും ഇന്‍ഫര്‍മേഷന്‍ കമീഷണര്‍മാരുടെയും പദവി തരംതാഴ്ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്കും സുപ്രീംകോടതി ജഡ്ജിക്കും തുല്യമായ പദവിയാണ് വിവരാവകാശ കമീഷന് അംഗങ്ങള്‍ക്ക് ഇപ്പോഴുള്ളത്. ഇത് കാബിനറ്റ് സെക്രട്ടറിക്കു തുല്യമാക്കുന്ന കാര്യമാണ് പരിഗണനയില്‍.
കേന്ദ്ര വിവരാവകാശ കമീഷെന്റ സേവന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കാനും നീക്കമുണ്ട്. അതിെന്റ ഭാഗമായാണ് തരംതാഴ്ത്തല്‍.
വിവരാവകാശ നിയമം പൊതുജനം ഉപയോഗപ്പെടുത്തുന്നത് ഭരണകൂടത്തെ അലോസരപ്പെടുത്തുന്നുണ്ടെന്നിരിക്കേ, ഇൗ നീക്കത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വിവരാവകാശ നിയമപ്രകാരം 2005ലാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമീഷന് നിലവില്‍ വന്നത്. 2009ല്‍ പുതുക്കിയ പ്രകാരം ഇന്‍ഫര്‍മേഷന്‍ കമീഷണര്‍മാര്‍ക്ക് സുപ്രീംകോടതി ജഡ്ജിമാരുടെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും ശമ്ബളമുണ്ട്.
പദവി കുറച്ചാലും അധികാരവും ഉത്തരവാദിത്തവും അതേപടി തുടരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. സുപ്രീംകോടതിയും തെരഞ്ഞെടുപ്പു കമീഷനും രൂപവത്കരിച്ചത് ഭരണഘടനക്ക് അനുസൃതമായാണ്. എന്നാല്‍, വിവരാവകാശ നിയമമാണ് ഇന്‍ഫര്‍മേഷന്‍ കമീഷെന്റ അടിത്തറ. സുപ്രീംകോടതി ഉത്തരവ് അന്തിമമാണ്. എന്നാല്‍, കേന്ദ്ര വിവരാവകാശ കമീഷെന്റ തീരുമാനം കോടതികളില്‍ ചോദ്യം ചെയ്യപ്പെടാം.
ഉപഭോക്തൃ കമീഷന് പോലെ, അവകാശ സംരക്ഷണത്തിന് വേറെയും സ്ഥാപനങ്ങളുണ്ട്. അതിലെ അംഗങ്ങളെ തെരഞ്ഞെടുപ്പു കമീഷണര്മാര്ക്കോ സുപ്രീംകോടതി ജഡ്ജിമാര്‍ക്കോ തുല്യമായി കണക്കാക്കുന്നില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു.