ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ പോസ്റ്റില്‍ വീണ്ടും സെല്‍ഫ് ഗോളടിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി അധികാരത്തിലെത്തിയത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു ഗഡ്കരിയുടെ പരാമര്‍ശം. കേന്ദ്രമന്ത്രിയുടെ നാവ് പിഴ ഒരു മറാത്തി ടിവി ടോക്ക് ഷോയില്‍ സംസാരിക്കവെ.
'കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന് ബിജെപി ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ട് വലിയ വാഗ്ദാനങ്ങള്‍ നല്കാന് ഞങ്ങള്‍ തീരുമാനിച്ചു. അധികാരത്തില്‍ വന്നില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ വാഗ്ദാനങ്ങള്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടല്ലോ.
പക്ഷേ ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തില്‍ എത്തിച്ചതോടെ പ്രശ്നമായി. ഇപ്പോള്‍ എല്ലാവരും ഞങ്ങളുടെ വാഗ്ദാനങ്ങളെ പറ്റി പറയുന്നു. ഞങ്ങള്‍ അതുകേട്ട് ചിരിക്കുന്നു. ഞങ്ങളുടെ വഴിക്ക് പോകുന്നു എന്നായിരുന്നു ടോക് ഷോയിലെ മന്ത്രിയുടെ പരാമര്‍ശം.നടന് നാന പടേക്കര്ക്കൊപ്പമാണ് കേന്ദ്രമന്ത്രി ടോക് ഷോയില്‍ പങ്കെടുക്കുന്നത്. ഗഡ്കരിയുടെ പരാമര്‍ശങ്ങളുടെ വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.