• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്‌ഥാപനങ്ങള്‍ നടത്തുന്നത്‌ സര്‍ക്കാരിന്റെ ജോലിയല്ലെന്ന്‌ മോദി

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണവും വിപുലമാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ക്ഷേമപദ്ധതികളും വികസനവും നടപ്പാക്കുകയാണ്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തം. വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുകയല്ല സര്‍ക്കാരിന്റെ ജോലിയെന്നും മോദി പറഞ്ഞു.

നാല്‌ തന്ത്ര പ്രധാനമേഖലകളിലൊഴികെ സ്വകാര്യവല്‍ക്കരണം പൂര്‍ണമായും നടപ്പാക്കുന്നതില്‍ നിന്ന്‌ പിന്നോട്ടില്ല. തന്ത്ര പ്രധാനമേഖലകളില്‍ പോലും വളരെ കുറച്ച്‌ പൊതുമേഖല സ്ഥാപനം മതിയെന്നാണ്‌ സര്‍ക്കാര്‍ നയം. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ ജനങ്ങളുടെ പണം സര്‍ക്കാരിന്‌ വിനിയോഗിക്കേണ്ടിവരുന്നു.

സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ്‌ വര്‍ധിപ്പിക്കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്നും ബജറ്റ്‌ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്‌ നിര്‍ദേശങ്ങള്‍ സ്വരൂപിക്കാന്‍ ചേര്‍ന്ന വെബിനാറില്‍ പ്രധാനമന്ത്രി പറഞ്ഞു. 

Top