രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. വ്‌ലാഡിവോസ്‌റ്റോക്കില്‍ കിഴക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന മോദി മറ്റു ലോകനേതാക്കളെയും കാണും.
ആണവ പ്രതിരോധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നടത്തുന്ന മൂന്നാം റഷ്യന്‍ സന്ദര്‍ശനമാണിത്. പ്രതിരോധ മേഖലയിലെ സഹകരണത്തിനു പുറമെ ഇന്ത്യ റഷ്യ ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കശ്‌മീരിന്റെ പ്രത്യേകപദവി നീക്കിയതിനു ശേഷമുള്ള ആദ്യത്തെ മോദി പുടിന്‍ കൂടിക്കാഴ്‌ചയാണിത്.