യുഎസ് ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തി. വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ യുഎസ് ബന്ധം കരുത്തില്‍നിന്നു കരുത്തിലേക്കു വളരുകയാണെന്നു മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും പങ്കാളിത്തത്തില്‍ കഴിഞ്ഞ വര്‍ഷം നിര്‍ണായക പുരോഗതിയുണ്ടായെന്നും ഇരുകൂട്ടര്‍ക്കും താല്പര്യമുള്ള എല്ലാ മേഖലയിലും സഹകരണം മെച്ചപ്പെടുത്താന്‍ താല്പര്യപ്പെടുന്നുവെന്നും മോദി വ്യക്തമാക്കി.