• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ജി7 ഉച്ചകോടിയിലേക്ക്‌ മോദിയെ സ്വാഗതം ചെയ്‌ത്‌ ട്രംപ്‌, എതിര്‍പ്പുമായി ചൈന രംഗത്ത്‌

യുഎസില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക്‌ മുന്‍പ്‌ ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന രംഗത്ത്‌ .

നിലവില്‍ ജി7ല്‍ ഇന്ത്യ അംഗമല്ല. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി, ഇറ്റലി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളാണ്‌ ഇതിലെ അംഗങ്ങള്‍. നേരത്തെ ഏ 8 കൂട്ടായ്‌മയില്‍നിന്ന്‌ റഷ്യ പുറത്തു പോയപ്പോളാണ്‌ ഏ7 ആയത്‌

അമേരിക്കന്‍ പ്രസിഡന്‍റ്‌ ഡൊണാള്‍ഡ്‌ ട്രംപു0 ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കഴിഞ്ഞ ദിവസം നിര്‍ണ്ണായക ചര്‍ച്ച നടന്നിരുന്നു.ചര്‍ച്ചയില്‍ ജി7 ച്ചകോടിയിലേക്ക്‌ മോദിയെ ട്രംപ്‌ സ്വാഗതം ചെയ്‌തിരുന്നു. ഇതാണ്‌ ചൈനയുടെ പ്രതികരണത്തിന്‌ ആധാരം.

കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതികളും മുഖ്യചര്‍ച്ചാ വിഷയമായിരുന്നു എന്നാണ്‌ സൂചന. ആഭ്യന്തര സംഘര്‍ഷമുള്‍പ്പെടെ അമേരിക്കയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം എത്രയും പെട്ടെന്ന്‌ സാധാനരണ നിലയിലാകട്ടെ എന്നും ആശംസിച്ചു.. അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്‌ മോദി പറഞ്ഞു.

Top