കശ്മീരും വ്യാപാരവും ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കൂട്ടച്ചിരിക്ക് വക നല്കി ഡോണള്‍ഡ് ട്രംപിന്റെ കോമഡി.
മാധ്യമപ്രവര്‍ത്തകരോടു പ്രധാനമന്ത്രി ഹിന്ദിയില്‍ സംസാരിക്കുന്നതു കേട്ടപ്പോഴാണ് യുഎസ് പ്രസിഡന്റ് മോദിയുടെ ഇംഗ്ലിഷ് പ്രാവീണ്യത്തെക്കുറിച്ചു ട്രംപ് നല്ല വാക്കുകള്‍ പറഞ്ഞത്.
'സത്യത്തില്‍ ഇദ്ദേഹത്തിനു നന്നായി ഇംഗ്ലിഷ് സംസാരിക്കാനറിയാം, പക്ഷേ ഇപ്പോള്‍ താല്പര്യമില്ലെന്നു മാത്രം' ട്രംപ് ഇതു പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചു.
ഉറക്കെ ചിരിച്ച്, വലംകൈ കൊണ്ട് യുഎസ് പ്രസിഡന്റിന്റെ കൈ കവര്‍ന്ന മോദി ഇടതു കൈത്തലം കൊണ്ട് ചങ്ങാതിയോടെന്നപോലെ ട്രമ്പിന്റെ തോളില്‍തട്ടി.
ഫലിതം കുറിക്കുകൊണ്ട നിമിഷം ട്രംപും അത് ആസ്വദിച്ചു. കൂട്ടുകാരനെ തമാശ പറഞ്ഞു വീഴ്ത്തുന്ന ഭാവത്തില്‍ മോദിക്കു നേരെ വിരല്‍ ചൂണ്ടി അദ്ദേഹം വിശാലമായി ചിരിച്ചു.