ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍നിന്ന് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ പുരസ്കാരം മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി.
മോഹന്‍ലാല്‍ പുരസ്കാരം സ്വീകരിക്കുന്നതിനു സാക്ഷിയായി ഭാര്യ സുചിത്രയും ഒപ്പമുണ്ടായിരുന്നു. ചിത്രങ്ങള്‍ ലാല്‍ ട്വിറ്ററില്‍ പങ്കുവച്ചു. ഈ വര്‍ഷമാദ്യമാണു പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. 112 ജേതാക്കളില്‍ 56 പേര്‍ക്കാണ് പുരസ്കാരം സമ്മാനിച്ചത്. നടന് പ്രഭുദേവ, ഗായകന് ശങ്കര്‍ മഹാദേവന് തുടങ്ങിയവരും കൂട്ടത്തിലുണ്ട്.
'വലിയ ബഹുമതിയാണിത്. വ്യക്തിയെന്ന നിലയിലും നടനെന്ന നിലയ്ക്കും വലിയ നേട്ടം. ഈ നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും മനോഹര യാത്രയില്‍ എന്നെ പിന്തുണച്ചവര്ക്കും കൂടിയുള്ളതാണ്'. മോഹന്‍ലാല്‍ പറഞ്ഞു.