• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അഭിയുടെ ആ ആഗ്രഹം സഭലമാകും; അഭിയെ കാണാന്‍ ലാലേട്ടന്‍ വരും; അടുത്ത മാസം തിരുവനന്തപുരത്ത് വരുമ്ബോള്‍ കാണാമെന്ന് അറിയിച്ചതായി അഭിയുടെ അച്ഛന്‍; ചിക്ത്‌സ ചെലവിനായി സഹായവുമായി എത്തുന്നത് നിരവധിപേര്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൃക്ക തകരാറിലായ ബാലന്റെ വീഡിയോക്ക് മോഹന്‍ലാലിന്റെ പ്രതികരണം.അഭിജിത്തിനെ കാണാന്‍ മോഹന്‍ലാല്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി അഭിയുടെ അച്ഛന്‍ വിജയകുമാരന്‍ പിള്ള. മോഹന്‍ലാലിനെ കാണണം ഒപ്പം ചിത്രമെടുക്കണം എന്ന കുഞ്ഞ് അഭിജിത്തിന്റെ ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിലേക്ക് എത്തിയത്.അടുത്ത മാസം മോഹന്‍ലാല്‍ തിരുവനന്തപുരത്ത് എത്തുമ്ബോള്‍ കാണാം എന്നാണ് അറിയിച്ചിരിക്കുന്നത്.

അഭിജിത്തിന്റെ ഇരുവൃക്കകളും തകരാറിലാണ്. ഇതിന്റെ ഭീമമായ ചികിത്സ ചെലവ് കുടുംബത്തിന് താങ്ങാവുന്നതല്ല. 15 ലക്ഷത്തോളം രൂപയാണ് ഓപറേഷന് പ്രതീക്ഷിക്കുന്നത്.അഭിജിത്തിന്റെ രോഗവും, ഒപ്പം അവന്റെ വലിയ ആഗ്രഹമായ സിനിമാതാരം മോഹന്‍ ലാലിനൊപ്പം ചിത്രമെടുക്കണം എന്നതുമാണ് അച്ഛന്‍് വിജയ കുമാരന്‍ പിള്ള സോഷ്യല്‍ മീഡിയയില്‍ വീഡിയോയിലൂടെ ഷെയര്‍ ചെയ്തിരുന്നു.സോഷ്യല്‍ മീഡിയയില്‍ അഭിജിത്തിന്റെ കഥയറിഞ്ഞ സഹായഹസ്തങ്ങളുമായി നിരവധിപേര്‍ വന്നിട്ടുണ്ടെന്നും അഭിജിത്തിന്റെ അച്ഛന്‍ പറയുന്നുണ്ട്.

Top