കൊച്ചി: താരസംഘടനയായ "അമ്മ'യുടെ പ്രസിഡന്റായി നടന് മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതോടെയാണ് മോഹന്‍ലാലിനെ തെരഞ്ഞെടുത്തത്. മുകേഷാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനെയും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖിനെയും ട്രഷററായി ജഗദീഷിനെയും തെരഞ്ഞെടുത്തു.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന് കുട്ടി, ശ്വേത മേനോന്, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.
കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ 'അമ്മ'യില്‍ നിന്ന് പുറത്താക്കപ്പെട്ട നടന് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ യോഗത്തില്‍ ധാരണയായി. ഉച്ചക്ക് ശേഷം നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിവരം ദിലീപിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം കൂടി അറിഞ്ഞശേഷമാകും അന്തിമതീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം