• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മോളി രാജു ഹൂസ്റ്റണില്‍ നിര്യാതയായി

സാം മാത്യു
പള്ളിപ്പാട്‌ ബെഥേല്‍ തറയില്‍ കുടുംബാംഗമായ പാസ്റ്റര്‍ രാജു ജോണിന്റെ സഹധര്‍മ്മിണി, അനുഗ്രഹീത ഗാനരചയിതാവും, കുഴിക്കാല കൊച്ചുമലയില്‍ കുടുംബാംഗവുമായ മോളി രാജു (67) ഡിസംബര്‍ 28 നു ഹ്യൂസ്റ്റണില്‍ നിര്യാതയായി .

മക്കള്‍: ഫിന്നി രാജു (സെക്രട്ടറി, ഇന്‍ഡ്യാ പ്രസ്‌ ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, ഹ്യൂസ്റ്റണ്‍ ചാപ്‌റ്റര്‍, ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓവര്‍സീസ്‌ ഓപ്പറേഷന്‍സ്‌ ഹാര്‍വെസ്റ്റ്‌ ടി. വി. നെറ്റ്‌ വര്‍ക്ക്‌),
ഫേബ, ഫ്രഡി, ഫെബിള്‍.

മരുമക്കള്‍: റജി, ഷാജിമോന്‍, സോളി.

സഹോദരങ്ങള്‍: പരേതരായ ഗ്രേസിക്കുട്ടി, അമ്മിണി, ബാബാ, കുഞ്ഞുമോള്‍, ഓമന, റോസമ്മ, ലിസി, സൂസന്‍, പാസ്റ്റര്‍ റോയിമോന്‍ കോശി (എല്ലാവരും അമേരിക്കയില്‍).

ഭര്‍ത്താവിനോടൊപ്പം ഐ. പി. സി. സഭകളായ ആലുവ യു. സി. കോളേജ്‌, കുന്നംകുളം, തേപ്പുപാറ, ആന്‍ഡമാന്‍സ്‌, താംബരം, പട്ടാഭിരാം എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചശേഷം കുടുംബമായി 25 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അമേരിക്കന്‍ ഐക്യനാടുകളില്‍ താമസം ആരംഭിച്ചു. അമേരിക്കയില്‍ ലോസ്‌ ആഞ്ചലസ്‌, ചിക്കോഗോ എന്നിവിടങ്ങളില്‍ സഭാപരിപാലനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. അനേക ഗാനങ്ങള്‍ രചിച്ച പരേത, ടി. വി. പ്രഭാഷക, ഗ്രന്ഥകാരി, തുടങ്ങിയ നിലകളിലും ശ്രദ്ധേയയായിട്ടുണ്ട്‌. മാതാവിന്റെ ഗാനങ്ങള്‍ ചേര്‍ത്ത്‌ തയ്യാറാക്കിയ `വറ്റാത്ത ഉറവ` എന്ന ഗാനസമാഹാരം ഏറെ അറിയപ്പെടുന്നവയാണ്‌.

പൊദുദര്‍ശനം ഡിസംബര്‍ 30 തിങ്കളാഴ്‌ച വൈകിട്ട്‌ 6:30 നു ഐ. പി. സി. ഹെബ്രോണ്‍ ഹ്യൂസ്റ്റണ്‍ (4660 South Sam Houston Parkway East, Houston, Texas 77048)

സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 31 ചൊവ്വാഴ്‌ച രാവിലെ 9 മണിമുതല്‍ ഐ. പി. സി. ഹെബ്രോണ്‍ ഹ്യൂസ്റ്റണ്‍ ആരാധനാലയത്തില്‍ ആരംഭിച്ച്‌ ഉച്ചയോടെ സഭാ സെമിത്തേരിയില്‍ സംസ്‌കരിക്കും.

Top