മണ്‍സൂണ്‍ വൈകുന്നത് കേരളത്തെ തള്ളിവിട്ടതു കൊടും വരള്‍ച്ചയിലേക്ക്. അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും അധികം വരള്‍ച്ച നേരിട്ട ജൂണ്‍ മാസമാണ് ഇക്കുറി കടന്നുപോയതെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇതു രാജ്യത്തിന്റെ സാമ്പത്തിക കാര്‍ഷിക മേഖലയെ ഇത് സാരമായി ബാധിക്കുമെന്നാണു നിഗമനം.
രാജ്യത്തിന്റെ 15 ശതമാനത്തോളം കാര്‍ഷിക മേഖലയെ ആശ്രയിച്ചാണു പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ മഴ വെകിയതും ലഭ്യത കുറഞ്ഞതും രാജ്യത്തിന്റെ പകുതിയോളം വരുന്ന വിളനിലങ്ങളെ സാരമായി ബാധിച്ചു. ആകെ ശരാശരിയേക്കാള്‍ മൂന്നു മടങ്ങു കുറവു മഴ മാത്രം രാജ്യത്താകമാനം ലഭിച്ചപ്പോള്‍ കരിമ്പു കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ 61 ശതമാനം കുറവാണ് ഈ ജൂണില്‍ അനുഭവപ്പെട്ടതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ ആദ്യം എത്തിയത് കേരളത്തിലാണ്. എന്നാല്‍ വായു ചുഴലിക്കാറ്റ് അറബിക്കടലില്‍ ശക്തി പ്രാപിച്ചതോടെ മഴയുടെ ശക്തി പതിയെ കുറയാന്‍ തുടങ്ങി. ജൂലൈ ഒന്നോടെയാണു മിക്ക പ്രദേശങ്ങളിലും മഴയെത്തിയത്. എന്നാല്‍ രാജ്യത്തിന്റെ മൂന്നില്‍ രണ്ട് പ്രദേശങ്ങളില്‍ മാത്രമാണ് എത്തിയത്. എന്നാല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ രാജ്യത്തു മഴ ശക്തി പ്രാപിച്ചില്ലെങ്കില്‍ കാര്‍ഷിക വിളകള്‍ക്കു കനത്ത നാശം സംഭവിക്കുമെന്നാണു വിദഗ്‌ധര്‍ പറയുന്നത്. ഇതു കാര്‍ഷിക സാമഗ്രികള്‍ വില്‍ക്കുന്നവരെയും സാരമായി ബാധിക്കും. അങ്ങനെ സാമ്പത്തിക കാര്‍ഷിക മേഖലകളെ താറുമാറാക്കുമെന്നാണ് സൂചന.