കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. പുല്ലൂരാംപാറയിലെ ജോയി റോഡിലും താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലും കാരശേരി തണ്ണിപ്പടിയിലും മലപ്പുറം ജില്ലയിലെ എവടണ്ണയിലും ആണ് ഉരുള്‍പൊട്ടലുണ്ടായത്. താമരശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായെന്നും റിപ്പോര്‍ട്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കരിഞ്ചോലയിലെ ഉരുള്‍പൊട്ടലില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തെ രക്ഷപ്പെടുത്തി. ഇവര്‍ താമസിച്ചിരുന്ന താല്‍കാലിക ഷെഡും വളര്‍ത്തു മൃഗങ്ങളും ഒലിച്ചു പോയി. ഈങ്ങാപ്പുഴ, നെല്ലാപ്പളി, പുനൂര്‍ എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. പുതുപ്പാടി പാറശേരി പ്രദേശം വെള്ളത്തിനടിയിലായി. വാഴ അടക്കമുള്ള കൃഷികള്‍ നശിച്ചു.
താമരശേരി ചുരത്തിലെ ഒമ്ബതാം വളവില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശേരിയിലെ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയനാട് ജില്ലയിലെ ലക്കിടിയില്‍ മരം കടപുഴകി വീണ് ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.