കൊച്ചി∙ പ്രതികളെയും സാക്ഷികളെയും ഹാജരാക്കാൻ സാധിക്കാത്തതുമൂലം സംസ്ഥാനത്തെ സെഷൻസ് കോടതികളിലും മജിസ്ട്രേറ്റ് കോടതികളിലും കാലങ്ങളായി കെട്ടിക്കിടക്കുന്നത് 1,47,266 കേസുകൾ. സെഷൻസ് കോടതികളിൽ ആകെ 2838 കേസുകളും മജിസ്ട്രേറ്റ് കോടതികളിൽ ആകെ 1,44,428 കേസുകളുമാണു തീർപ്പാകാതെ കിടക്കുന്നതെന്നു ഹൈക്കോടതി സമാഹരിച്ച കണക്കിൽ വ്യക്തമാകുന്നു.
ദീർഘകാല പെൻഡിങ് കേസുകളുടെ കണക്ക്:
∙തിരുവനന്തപുരം: സെഷൻസ് കോടതിയിൽ 589, മജിസ്ട്രേറ്റ് കോടതികളിൽ 20,906
∙കൊല്ലം: സെഷൻസിൽ 537, മജിസ്ട്രേറ്റ് കോടതികളിൽ 14,519
∙പത്തനംതിട്ട: സെഷൻസിൽ 99, മജിസ്ട്രേറ്റ് കോടതികളിൽ 6,685
∙കോട്ടയം: സെഷൻസിൽ 64, മജിസ്ട്രേറ്റ് കോടതികളിൽ 10,028
∙ആലപ്പുഴ: സെഷൻസിൽ 116, മജിസ്ട്രേറ്റ് കോടതിയിൽ 6,835
∙തൊടുപുഴ: സെഷൻസ് കോടതിയിൽ 146, മജിസ്ട്രേറ്റ് കോടതികളിൽ 4,848
∙എറണാകുളം: സെഷൻസിൽ 130, മജിസ്ട്രേറ്റ് കോടതികളിൽ 20,271
∙തൃശൂർ: സെഷൻസിൽ 206, മജിസ്ട്രേറ്റ് കോടതികളിൽ 17,285
∙പാലക്കാട്: സെഷൻസിൽ 136, മജിസ്ട്രേറ്റ് കോടതികളിൽ 6,154
∙കോഴിക്കോട്: സെഷൻസിൽ 302, മജിസ്ട്രേറ്റ് കോടതികളിൽ 12,989
∙മഞ്ചേരി: സെഷൻസിൽ 156, മജിസ്ട്രേറ്റ് കോടതികളിൽ 10,430
∙കൽപ്പറ്റ: സെഷൻസിൽ 48, മജിസ്ട്രേറ്റ് കോടതികളിൽ 2,609
∙തലശേരി: സെഷൻസിൽ 151, മജിസ്ട്രേറ്റ് കോടതികളിൽ 7,487
∙കാസർകോട്: സെഷൻസിൽ 158, മജിസ്ട്രേറ്റ് കോടതികളിൽ 3,382.