• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ചൈനയില്‍ നിന്ന്‌ ക്യാറ്റ്‌ ക്യൂ വൈറസ്‌: വാഹകരായി കൊതുക്‌, പന്നി, കാട്ടുമൈന

ചൈനയിലും വിയറ്റ്‌നാമിലും സാന്നിധ്യമറിയിച്ച ക്യാറ്റ്‌ ക്യൂ വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്ന്‌ പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വൈറോളജിയിലെ ഗവേകരുടെ പഠനം. പന്നിയിലൂടെയും ചില തരം കാട്ടുമൈനകളിലൂടെയും പെട്ടെന്നു പടരാന്‍ ഈ വൈറസിനു കഴിയുമെന്ന്‌ ചൈനയിലെയും വിയറ്റ്‌നാമിലെയും പഠനങ്ങളില്‍ കണ്ടെത്തി.

കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ എണ്ണൂറിലേറെ രോഗികളില്‍ ഏതാനും വര്‍ഷം മുമ്പ്‌ നടത്തിയ പരിശോധനയിലാണ്‌ 2 പേരില്‍ വൈറസിന്റെ സാന്നിധ്യം വ്യക്തമായതെന്ന്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്‌ മുഖപത്രമായ ഇന്ത്യന്‍ ജേണല്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ സൂചിപ്പിച്ചു.

കര്‍ണാടകത്തില്‍ നിന്നുള്ള രോഗികളിലാണ്‌ ക്യാറ്റ്‌ ക്യൂ പനിക്കെതിരായ പ്രതിരോധ ആന്റിജന്റെ സാന്നിധ്യം കണ്ടെത്തിയത്‌. വൈറസ്‌ ബാധകളെ ചെറുക്കാന്‍ ശരീരം പുറപ്പെടുവിക്കുന്നതാണ്‌ ഈ ആന്റിജന്‍. കുരങ്ങുപനി, ഡെങ്കി, മസ്‌തിഷ്‌ക ജ്വരം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളിലാണ്‌ ഐസിഎംആര്‍ പഠനം ആരംഭിച്ചത്‌.

ഇന്ത്യയില്‍ കാണപ്പെടുന്ന ക്യൂലക്‌സ്‌ കൊതുകള്‍ക്ക്‌ ഈ വൈറസിന്റെ വാഹകരാകാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ കണ്ടെത്തി.

Top