ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം ബാധ കയറിയതു പോലെയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്‍.
പറഞ്ഞത് മാറ്റിയും മറിച്ചും പറഞ്ഞ് അദ്ദേഹം പ്രവര്‍ത്തകരെ വിഷമത്തിലാക്കുകയാണെന്നും മുകുന്ദന്‍
യു.ഡി.എഫും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയിട്ടും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത്?നേതൃത്വത്തിന്‍െറ അപചയമാണ്. ശ്രീധ്രന്‍പിള്ളയുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായി.
നേതാക്കള്‍ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതി ശരിയല്ല. താന്‍ പത്തനംതിട്ട മത്സരിക്കുമെന്ന് ഒരു പ്രസ്ഥാനത്തിന്‍െറ അധ്യക്ഷന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ്. ടോം വടക്കന്‍െറ വരവ് ആഘോഷമാക്കേണ്ടതില്ല. ടോം വടക്കനെന്നല്ല ആര്‍ക്ക് വേണമെങ്കിലും ബി.ജെ.പിയില്‍ വരാമെന്നും അദ്ദേഹം കുറച്ച് കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെയെന്നും മുകുന്ദന്‍ പറഞ്ഞു. നിലവില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നിരാശയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.