• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായുള്ള ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെ ജലനിരപ്പ് അവലോകനം ചെയ്യുന്നുണ്ട്. അണക്കെട്ടിന് താഴെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, മുല്ലപ്പെരിയാറിലെ സ്ഥിതി സംബന്ധിച്ച്‌ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ റിപ്പോര്‍ട്ട് നല്‍കണം. നാഷനല്‍ ക്രൈസിസ് മാനേജ്‌മെന്റ് സമിതി, മുല്ലപ്പെരിയാര്‍ സമിതി, രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് വേണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം ഈ യോഗം പരിഗണിക്കണം. എന്തു തീരുമാനം എടുത്താലും ഉടന്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കേസ് വീണ്ടും പരിഗണിക്കും.

Top