ലോകത്തെ സമ്പന്ന നഗരങ്ങളുടെ കൂട്ടത്തില്‍ മുംബൈ 12ാം സ്ഥാനത്ത്. 2017 ല്‍ 18ാം സ്ഥാനത്തായിരുന്നു മുംബൈ.
ലണ്ടനാണ് ഏറ്റവും ലോകത്തെ ഏറ്റവും സമ്പന്നമായ നഗരം. ന്യൂയോര്‍ക്കില്‍ നിന്നാണ് ഈ സ്ഥാനം ലണ്ടന്‍ തിരിച്ചുപിടിച്ചത്.
കഴിഞ്ഞദിവസം പുറത്തിറക്കിയ നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ടിലേതാണ് ഈ വിവരങ്ങള്‍. സമ്പന്നരുടെ വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. 116 ശതമാനം വളര്‍ച്ചയാണ് അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യ രേഖപ്പെടുത്തിയത്.
2013 ല്‍ 55 ശതകോടിപതികളാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2018 ല്‍ അത് 119 ആയി ഉയര്‍ന്നു. കോടിപതികളുടെ എണ്ണം 2,51,000 ത്തില്‍ നിന്ന് 3,26,052 ആയും ഉയര്‍ന്നു.