മൂന്നാർ:മൂന്നാർ തണുപ്പ് ആഘോഷിച്ച് സഞ്ചാരികൾ ഫെബ്രുവരി മാസത്തിലും തണുപ്പു തുടരുന്നു.മൂന്നാറിൽ കഴിഞ്ഞ മൂന്നിനാണ് അവസാനമായി ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ലക്ഷ്മി, സെവൻമല എസ്റ്റേറ്റുകളിൽ പൂജ്യത്തിനും താഴെ മൈനസ് ഒന്നു ഡിഗ്രിയാണ് അന്നു രേഖപ്പെടുത്തിയത്. ഗുഡാർവിളൈ, നല്ലതണ്ണി എസ്റ്റേറ്റുകളിൽ പൂജ്യം ഡിഗ്രിയും ചെണ്ടുവരൈ, മാട്ടുപ്പെട്ടി എസ്റ്റേറ്റുകളിൽ രണ്ടു ഡിഗ്രി സെൽഷ്യസുമായിരുന്നു അന്നത്തെ താപനില.