മസ്കത്ത്: ഒമാനില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൊടുപുഴ കൊടുവേലില്‍ സ്വദേശി അഖില്‍ ജിയോര്‍ജിയോ മാത്യു (27) ആണ് മരിച്ചത്. മസ്കത്തില് നിന്ന് അഞ്ഞൂറ് കിലോ മീറ്ററിലധികം ദൂരെ സലാല റോഡിലെ ഹൈമയില്‍ ചൊവ്വാഴ്ച രാവിലെ 11.30ഒാടെയാണ് അപകടം നടന്നത്.
മസ്കത്തിലെ അല്‍ അദ്റാക് കമ്ബനിയില്‍ ഇലക്ട്രിക്കല്‍ പ്രൊജക്ട് എഞ്ചിനീയറായിരുന്ന അഖിലും സഹപ്രവര്‍ത്തകനും ഹൈമക്കടുത്ത് നിമറിലെ കമ്ബനിയുടെ പ്രൊജക്ട് സൈറ്റിലേക്ക് പോകവേയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ ഒന്നിലധികം തവണ കരണം മറിഞ്ഞു. കൂടെ ഉണ്ടായിരുന്ന ആയാള്‍ക്ക് കാര്യമായ പരിക്കില്ല.
മരിച്ച നിലയിലാണ് അഖിലിനെ എത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 2015ലാണ് അഖില്‍ മസ്കത്തില് എത്തിയത്.