• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പീഡനത്തെക്കുറിച്ച്‌ പരാതി പറയാന്‍ സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയോടു ദൃശ്യങ്ങള്‍ പകര്‍ത്തി കൊണ്ടു വരാന്‍ പോലീസ്

മൂവാറ്റുപുഴ: വീട്ടില്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കുടുംബത്തിലുള്ളവരെ മുഴുവന്‍ ആക്രമിക്കുകയും ചെയ്തയാള്‍ക്കെതിരെ പരാതി നല്‍കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതു മോശമായ പെരുമാറ്റം എന്ന് ആരോപണം. പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥിനിയോട് വീട്ടില്‍ ക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി കൊണ്ടു വരാനാണു പോലീസ് ആവശ്യപ്പെട്ടത്. പോലീസ് ആദ്യം പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചു എങ്കിലും ഒടുവില്‍ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് അതിനു തയറായത് എന്ന് പട്ടികജാതി ക്ഷേമവകുപ്പു മന്ത്രിക്കും മനുഷ്യയവാകാശ കമ്മീഷനും ഡിജിപിക്കും വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു.

ചൊവ്വഴ്ച ഉച്ചയ്ക്കു 12.30 നാണു പെണ്‍കുട്ടിക്കു നേരെ ആക്രമണം ഉണ്ടായത്. മദ്യലഹരിയില്‍ എത്തിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കയറി പിടിക്കുകയും കൂടെ വരണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു. എതിര്‍ത്തപ്പോള്‍ അസഭ്യം പറഞ്ഞു. ആമ്രകണത്തെ തടയാന്‍ എത്തിയ അമ്മയേയും മുത്തശ്ശിയേയും ഇയാള്‍ ആക്രമിച്ചു എന്നു പറയുന്നു. ബഹളം കേട്ട് സമീപവാസികള്‍ എത്തിയതോടെയാണ് ഇയാ ള്‍ പിന്മറിയത്.

ആക്രമണത്ത തുടര്‍ന്ന് എഴുപതുവയസുള്ള മുത്തശ്ശിക്കു കാലുപൊട്ടിനടക്കാന്‍ കഴിയാത്ത അവ്‌സഥയിലായി. ഇതിനു മുമ്ബും ഇയാള്‍ പലവട്ടം ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പരാതി നല്‍കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങില്ല എന്നു കണ്ടപ്പോള്‍ ഭീഷണിപ്പെടുത്തി എന്നും പറയുന്നു. പീഡിപ്പിക്കാന്‍ വരുന്നതിയും ആക്രമിക്കുന്നിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീട്ടില്‍ ക്യാമറ സ്ഥാപിക്കനാണു സ്‌റ്റേഷന്‍ ഓഫീസര്‍ നിര്‍ദേശിച്ചത് എന്നും പെണ്‍കുട്ടി പറയുന്നു. ഇതു കണ്ടു നിന്ന ഒരു പൊതുപ്രവര്‍ത്തകന്‍ ഇടപെട്ടതു മൂലമാണു പരാതി സ്വീകരിക്കാനും രസീതു നല്‍കാനും പോലഗ്ഗീസും തയറായാത് എന്നു പെണ്‍കുട്ടി പറയുന്നു

Top