• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന്‌ നിരീക്ഷണം: 'നമോ ടിവി'ക്ക്‌ കമ്മീഷന്റെ വിലക്ക്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച 'നമോ ടിവി'യുടെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വിലക്കി. ചാനല്‍ പരിപാടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ്‌ കമ്മിഷന്റെ നിരീക്ഷണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ നാളെ നടക്കാനിരിക്കെയാണ്‌ തിരഞ്ഞടുപ്പ്‌ കമ്മിഷന്റെ നടപടി. പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജീവിതകഥ ആസ്‌പദമാക്കി ഒരുക്കിയ 'പിഎം നരേന്ദ്ര മോദി' എന്ന സിനിമയുടെ റിലീസും ബുധനാഴ്‌ച തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വിലക്കിയിരുന്നു.

പ്രമുഖ ഡിടിഎച്ച്‌ ശൃംഖലകള്‍ വഴി കഴിഞ്ഞ 31 മുതലാണ്‌ നമോ ടിവി സംപ്രേഷണം ആരംഭിച്ചത്‌. ട്വിറ്റര്‍ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്‌ ഇതിന്റെ സമര്‍പ്പണം നിര്‍വഹിച്ചത്‌. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, റാലികള്‍, ബിജെപി നേതാക്കളുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവയാണു പരിപാടികള്‍.

അനുമതിയില്ലാതെ ചാനല്‍ സംപ്രേഷണം തുടങ്ങിയത്‌ പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ തിരഞ്ഞെടുപ്പു കമ്മിഷന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ പ്രക്ഷേപണ മന്ത്രാലയത്തോട്‌ വിശദീകരണം തേടിയിട്ടുണ്ട്‌.

Top