ന്യൂഡല്‍ഹി: 'ഹോണ്‍ ഓക്കെ പ്ലീസ്' സിനിമയുടെ സെറ്റില്‍ വവെച്ച് മോശമായി പെരുമാറിയെന്ന നടി തനുശ്രീ ദത്തയുടെ ആരോപണം നിഷേധിച്ച് നടിക്കെതിരെ നാന പടേക്കര്‍ വക്കീല്‍ നോട്ടീസ് അയച്ചു. തനുശ്രീ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് നാന പടേക്കറുടെ അഭിഭാഷകന് പറഞ്ഞു. തനുശ്രീ വ്യാജ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. അവര്‍ നുണ പറയുന്നു. ആരോപണത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും പടേക്കറുടെ അഭിഭാഷകന് ശിരോദ്ക്കര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം തനുശ്രീയുടെ ആരോപണം നാന പടേക്കര്‍ നിഷേധിച്ചിരുന്നു. ലൈംഗീകമായി ഉപദ്രവമെന്നാല്‍ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് എന്താണ്. സെറ്റില്‍ തനിക്കൊപ്പം അമ്ബതോ നൂറോ പേരുണ്ടാകുമെന്നും നാന പടേക്കര്‍ പറഞ്ഞു. പത്തുവര്‍ഷങ്ങള്‍ക്കു മുമ്ബ് ഉണ്ടായ സംഭവത്തെക്കുറിച്ചാണ് തനുശ്രീ വെളിപ്പെടുത്തല്‍ നടത്തിയത്. ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്.
തന്നെ ബോളിവുഡിലെ പ്രശ്സ്തനായ താരം പീഡിപ്പിച്ചെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്. നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിച്ചിരുന്നു.