ന്യൂഡല്‍ഹി: പ്രതിപക്ഷം പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഒരുദിവസത്തെ ഉപവാസമിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്്യക്ഷന്‍ അമിത് ഷായും.ഈ മാസം 12 നാണ് ഉപവാസം. പ്രധാനമന്ത്രി തലസഥാനത്ത് ഉപവസിക്കുമ്ബോള്‍, അമിത് ഷാ കര്‍ണാടകയിലെ ഹൂബ്ലിയിലായിരിക്കും ഉപവാസമിരിക്കുക.ഉപവാസത്തിലൂടെ തങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ നോക്കുന്ന കോണ്‍ഗ്രസിന് മറുപടിയായാണ് ബിജെപിയുടെ പുതിയ നീക്കം.
തന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് തടസ്സം വരുത്താതെയായിരിക്കും പ്രധാനമന്ത്രിയുടെ ഉപവാസം.പാര്‍ലമെന്ററി നടപടികളുടെ നിലവാരം കോണ്‍ഗ്രസ് വളരെയധികം താഴ്‌ത്തിയെന്നും, ഇതിനെതിരെ ബിജെപി എംപിമാരെല്ലാം ഉപവസിക്കണമെന്നും നരേന്ദ്ര മോദി ബിജെപി സ്ഥാപക ദിനത്തില്‍ ആവശ്യപ്പെട്ടിരുന്നു.ബിജെപിയുടെ കരുത്ത് വര്‍ദ്ധിക്കും തോറും കോണ്‍ഗ്രസ് ഭിന്നിപ്പിന്റെ രാഷ്ട്രീയം പയറ്റുകയാണെന്നും മോദി കുറ്റപ്പെടുത്തി.സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് പ്രചരിപ്പിക്കാന്‍ ഗ്രാമങ്ങളില്‍ ദളിതര്‍ക്കും, ആദിവാസികള്‍ക്കും ഇടയില്‍ എംപിമാരും മന്ത്രിമാരും പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഏകദേശം പൂര്‍ണമായി തടസപ്പെട്ടിരുന്നു. കോണ്‍ഗ്രസാണ് ഇതിനു പിന്നിലെന്നാണു ബിജെപിയുടെ ആരോപണം. കഴിഞ്ഞ ദിവസം ബിജെപിയുടെ സ്ഥാപക ദിനത്തില്‍ നടത്തിയ പൊതുപരിപാടിയിലും മോദി ഈ വിഷയം ഉന്നയിച്ചിരുന്നു.
രാജ്യത്ത് മതസൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം കോണ്‍്ഗ്രസ് നേതൃത്വം ഏകദിന ഉപവാസസമരം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബിജെപിയും ഉപവാസ സമരത്തിലേക്കു കടന്നത്.ബജറ്റ് സമ്മേളനത്തിലെ ശമ്ബളം വേണ്ടെന്ന് വച്ച് പ്രതിപക്ഷ ആക്രമണത്തെ നേരിടുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഏപ്രില്‍ 12ന് പാര്‍ട്ടി എംപിമാരെ വീഡിയോ കോണ്‍ഫ്രണ്‍സ് വഴി പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി എംപിമാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ തന്നെയാകും ഉപവാസം നടത്തുന്നത്.
പാര്‍ലമെന്റ് നടപടികള്‍ ഏറ്റവും കുറഞ്ഞ സമയത്തേക്ക് ചുരുങ്ങിയത് പ്രതിപക്ഷത്തിന്റെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിന്റെ ഫലമായാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എന്നാല്‍ വിവിധ വിഷയങ്ങളിലെ സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സമരം.