റാമല്ല∙ ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിനു പരിഹാരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിയുമെന്നു പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച പലസ്തീനില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പലസ്തീന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. ഇസ്രയേലുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ അന്തിമപരിഹാരം കാണുന്നതിനെക്കുറിച്ചും പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനെക്കുറിച്ചും മോദിയുമായി ചര്‍ച്ച നടത്തുമെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
‘സമാധാന ശ്രമങ്ങൾ, ഉഭയകക്ഷി ബന്ധം, പ്രാദേശിക പ്രശ്നങ്ങൾ ഇവയെല്ലാം മോദിയുമായി ചർച്ച ചെയ്യും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്കു നിർണായക സ്ഥാനം വഹിക്കാനാകും.പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ജറുസലേമിനെ ഇസ്രയേലിന്റഎ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടി വിവാദമായതിന് പിന്നാലെയാണ് മോദിയുടെ പലസ്തീന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.