കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ നേതാവിനെ കണ്ടെത്താനുള്ള സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂരിപക്ഷമെന്ന് റിപ്പോര്‍ട്ട്. 55 ശതമാനം പേരും വോട്ട് ചെയ്‌തത് മോദിക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ റിസര്‍ച്ച് സംഘടന നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് മോദിക്ക് ഭൂരിപക്ഷം ലഭിച്ചത്. 75 ശതമാനം പേരും മോദിയെ പിന്തുണക്കുന്നവരാണ്. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് 20 ശതമാനം പേര്‍ മാത്രം.
13 രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സികോ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, യുകെ, യുഎന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളെയാണു പരിഗണിച്ചത്.
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചത്. ബോറിസിനെതിരെ വോട്ട് ചെയ്‌തവരേക്കാള്‍ വളരെ കുറവായിരുന്നു പിന്തുണച്ചവരുടെ എണ്ണം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒന്‍പതാം സ്ഥാനത്താണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.