• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നക്‌സല്‍ വര്‍ഗീസ്‌ വധം: കുടുംബത്തിന്‌ 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

നക്‌സലൈറ്റ്‌ വേട്ടയ്‌ക്കിടെ തിരുനെല്ലി കാട്ടില്‍ പൊലീസ്‌ വെടിയേറ്റു മരിച്ച വര്‍ഗീസിന്റെ കുടുംബാംഗങ്ങള്‍ക്കു 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം.

വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്‌, എ.ജോസഫ്‌ എന്നിവര്‍ക്കായി സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്‌ത തുകയാണ്‌ 50 ലക്ഷം രൂപ. 1970 ഫെബ്രുവരി 18ന്‌ ആണ്‌ വര്‍ഗീസ്‌ കൊല്ലപ്പെട്ടത്‌.

വര്‍ഗീസിനെ പൊലീസ്‌ കൊലപ്പെടുത്തിയതാണെന്ന്‌ തെളിഞ്ഞതിനെ തുടര്‍ന്നു ബന്ധുക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന്‌ ഇതു സംബന്ധിച്ചു നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. തുടര്‍ന്ന്‌ സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ്‌ സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിച്ചത്‌. 

Top