ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ വിശദീകരണം നല്കാന് പി.സി ജോര്‍ജ് ഒക്ടോബര്‍ നാലിന് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്. ഇക്കാര്യം വ്യക്തമാക്കി വനിത കമ്മീഷന് പി.സി ജോര്‍ജിന് പുതിയ നോട്ടീസ് അയച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ആണ് വനിത കമ്മീഷന് നോട്ടീസയച്ചത്. എന്നാല്‍, സെപ്റ്റംബര്‍ 20-ന് ഹാജരാകാന്‍ കഴിയില്ലെന്നും സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടു പി.സി ജോര്‍ജ് കമ്മീഷന് കത്തയച്ചിരുന്നു.