• Friday, November 29, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

300 സീറ്റ്‌ നേടി എന്‍ഡിഎ തുടരുമെന്നു സര്‍വേ; കേരളത്തില്‍ യുഡിഎഫ്‌

കേന്ദ്രത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി ഭരണത്തില്‍ തുടരുമെന്ന്‌ പുതിയ സര്‍വേ. തിരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പുറത്തുവന്ന സര്‍വേഫലം ബിജെപി ക്യാംപിനു പ്രതീക്ഷ പകരുന്നതാണ്‌. ഐഎഎന്‍എസ്‌ വാര്‍ത്താഎജന്‍സിക്കു വേണ്ടി സീവോട്ടര്‍ ആണു സര്‍വേ നടത്തിയത്‌.

ബിജെപിക്ക്‌ ഒറ്റയ്‌ക്കു കേവല ഭൂരിപക്ഷം നേടാനാകില്ലെങ്കിലും മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ എന്‍ഡിഎയ്‌ക്കു സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നു സര്‍വേ പ്രവചിക്കുന്നു. നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി പ്രചാരണം നയിക്കുന്ന എന്‍ഡിഎ 300 സീറ്റ്‌ നേടും.

കേരളത്തില്‍ യുഎഡിഎഫിനാണു മുന്‍തൂക്കം. ആകെയുള്ള 20 സീറ്റില്‍ കോണ്‍ഗ്രസ്‌ നയിക്കുന്ന യുഡിഎഫ്‌ മുന്നണി 14 സീറ്റ്‌ നേടുമെന്നാണു പ്രവചനം. സിപിഎം നയിക്കുന്ന എല്‍ഡിഎഫ്‌ ആറു സീറ്റിലൊതുങ്ങും. ബിജെപിക്കു സാധ്യതയൊന്നുമില്ലെന്നും സര്‍വ്വെ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

Top