• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മുംബൈ ഹൈക്കോടതി നിര്‍ദേശിച്ചു, നീരവിന്റെ 100 കോടിയുടെ ആഡംബര ബംഗ്ലാവ്‌ തകര്‍ത്തു

വിദേശത്തേക്കു മുങ്ങിയ പിഎന്‍ബി തട്ടിപ്പ്‌ കേസ്‌ പ്രതി, വജ്രവ്യാപാരി നീരവ്‌ മോദിയുടെ, പ്രശസ്‌ത ഉല്ലാസ കേന്ദ്രമായ അലിബാഗിലെ 100 കോടി മൂല്യമുള്ള ആഡംബര ബംഗ്ലാവ്‌ മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ചു തകര്‍ത്തു.

റായ്‌ഗഡ്‌ കലക്ടറുടെ നേതൃത്വത്തിലായിരുന്നു അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഈ നടപടി. അലിബാഗിലെ കയ്യേറിയ ഭൂമിയിലാണ്‌ ആഡംബര ബംഗ്ലാവ്‌ സ്ഥിതി ചെയ്‌തിരുന്നത്‌. പരിസ്ഥിതി ചട്ടങ്ങള്‍ പാലിച്ചില്ലെന്നും കോടതി കണ്ടെത്തി. എന്നാല്‍ പൊളിച്ചു നീക്കല്‍ അത്ര എളുപ്പമല്ലെന്നും മാസങ്ങള്‍ വേണ്ടി വരുമെന്നും സാങ്കേതിക വിദഗ്‌ധര്‍ കോടതിയെ അറിയിച്ചു. ഇതോടെ നിയന്ത്രിത സ്‌ഫോടനം നടത്തി പൊളിക്കാന്‍ കലക്ടര്‍ തീരുമാനിക്കുകയായിരുന്നു. 33,000 ചതുരശ്ര അടിയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്‌തിരുന്നത്‌.

നടപടി ഒഴിവാക്കാന്‍ നീരവ്‌ കോടതിയെ സമീപിച്ചിരുന്നു. ബംഗ്ലാവ്‌ പൊളിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) നല്‍കിയ ഹര്‍ജിയെ രൂക്ഷമായി ബോംബെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്‌തു.

 

Top