• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് ആഘോഷിക്കും; അല്ലു അര്‍ജ്ജുന്‍ മുഖ്യാതിഥി

പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി നവംബര്‍ 10 ന് ആഘോഷിക്കും. നെഹ്റുട്രോഫി ജലോത്സവത്തിന് തെന്നിന്ത്യയിലെ സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്‍ മുഖ്യാതിഥിയാകും. അല്ലുവിനൊപ്പം കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുമുണ്ടാകും.

ആഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടത്തുവാനിരുന്ന നെഹ്റുട്രോഫി ജലോത്സവത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയായിരുന്നു മുഖ്യാതിഥിയായി നിശ്ചയിച്ചത്. അല്ലു അര്‍ജുനനെ കൂടാതെ മലയാളത്തിലെയും തമിഴിലേയും പ്രമുഖ സിനിമാതാരങ്ങളും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഉള്‍പ്പെടെയുള്ളവര്‍ നവംബര്‍ 10ന് നടക്കുന്ന ജലോത്സവത്തിന് വിശിഷ്ടാതിഥികളായി എത്തും.

അതേസമയം, ആഗസ്റ്റില്‍ വള്ളം കളി നടക്കുമ്ബോള്‍ മുഖ്യാതിഥിയായി എത്താമെന്നറിയിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വള്ളം കളിക്ക് എത്തില്ല. മഹാപ്രളയത്തെതുടര്‍ന്ന് ജലോത്സവം മാറ്റി വെച്ചപ്പോഴും നിശ്ചയിക്കുന്ന തിയതിയില്‍ എത്താമെന്ന് സച്ചിന്‍ ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ തീയതിയില്‍ സച്ചിന് അസൗകര്യം ഉള്ളത് മൂലമാണ് അല്ലു അര്‍ജ്ജുന്‍ മുഖ്യാതിഥിയായി എത്തുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നെഹ്റുട്രോഫി ജലോത്സവത്തില്‍ ഉറപ്പായും എത്തുമെന്നും സച്ചിന്‍ സംഘാടകരെ അറിയിച്ചിട്ടുണ്ട്.

Top