ജൂലൈ ആറാം തിയതിൽ ഫൊക്കാന കൺവെൻഷനിൽ വെച്ച് നടത്തിയ 2018 -2020 ഭരണസമിതിയില്ലേക്കുള്ള തിരഞ്ഞുടുപ്പിൽ താഴെ പറയുന്നവരെ വിജയികളായി തെരഞ്ഞടുത്തതായി ഫൊക്കാന ഇലക്ഷൻ കമ്മീഷൻ ചെയർപേഴ്സനും മുൻ പ്രസിഡന്റുമായ കമാൻണ്ടർ ജോർജ് കൊരുത്, കമ്മറ്റി മെംബേർസ് ആയി പ്രവർത്തിച്ച ട്രസ്റ്റീ ബോർഡ് ചെയർമാനുമായ ജോർജി വർഗീസ്, മുൻ പ്രസിഡന്റ് ജോൺ പി ജോൺ എന്നിവർ അറിയിച്ചു.
പ്രസിഡന്റ് : മാധവൻ ബി. നായർ
എക്സി. വൈസ് പ്രസിഡന്റ് : ശ്രീകുമാർ ഉണ്ണിത്താൻ
വൈസ് പ്രസിഡന്റ്: എബ്രഹാം കളത്തിൽ
ജനറൽ സെക്രട്ടറി : ടോമി കോക്കാട്ട്
അസോ. ജനറൽ സെക്രട്ടറി :ഡോ. സുജാ കെ. ജോസ്
അഡി.അസോ. ജനറൽ സെക്രട്ടറി: വിജി എസ്. നായർ
ട്രഷർ : സജിമോൻ ആന്റണി
അസോ.ട്രഷർ: പ്രവീൺ തോമസ്
അഡി.അസോ.ട്രഷർ: ഷീലാ ജോസഫ്
വിമൻസ് ഫോറം ചെയർപേഴ്സൺ : ലൈസി അലക്സ്
എന്നിവരെ എക്സികുട്ടീവ് കമ്മിറ്റിയിലേക്കും
കമ്മിറ്റി മെംബേഴ്‌സ് ആയി :
അലക്സ് എബ്രഹാം, അപ്പുകുട്ടൻ പിള്ള, ബോബൻ തോട്ടം, ദേവസി പാലാട്ടി,ജോസഫ് കുന്നേൽ, ജോയി ഇട്ടൻ,
മാത്യു ഉമ്മൻ, രാജീവ് കുമാരൻ, രാജമ്മ നായർ, സജി എം. പോത്തൻ, സോമരാജൻ പി .കെ,വർഗീസ് തോമസ് , സണ്ണി ജോസഫ് .യൂത്തു കമ്മിറ്റി മെംബേർസ് ആയി ഗണേഷ് എസ് ഭട്ട്, സ്റ്റാൻലി എത്‌നിക്കൽ , റ്റീനാ കള്ളകാവുങ്കൽ , നിബിൻ പി ജോസ് എന്നിവരെയും
ട്രസ്റ്റി ബോർഡ് മെംബേർസ് ആയി (നാല് വർഷം)
ബെൻ പോൾ, ഡോ. മാമ്മൻ സി. ജേക്കബ് എന്നിവരെയും രണ്ട് വർഷതെക്ക് ആയി ഡോ. മാത്യു വർഗീസ്,യൂത്ത് മെംബേർ ആയി അലോഷ് റ്റി അലക്സ്(നാല് വർഷം) .ട്രസ്റ്റി ബോർഡിൽ തുടരുന്ന മെംബേർസ് ആയി ജോൺ പി ജോൺ , വിനോദ് കെയർക് , കുര്യൻ പ്രക്കാനം എന്നിവരും പുതിയതായി മുൻ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നവരും ട്രസ്റ്റിബോർഡിൽ എത്തിച്ചേരും.
റീജണൽ വൈസ് പ്രസിഡന്റ്മാർ ആയി റീജിയൻ 1 . ബിജു ജോസ്, റീജിയൻ 2. ശബരി നാഥ്, റീജിയൻ 3. എൽഡോ പോൾ, റീജിയൻ 4. രെഞ്ചു ജോർജ്, റീജിയൻ 5. ജോൺ കല്ലോലിക്കൽ,റീജിയൻ 6. ഗീത ജോർജ്,
റീജിയൻ 7. ഫ്രാൻസിസ് കിഴക്കേകുട്ടു,റീജിയൻ 8. രഞ്ജിത് പിള്ള ,റീജിയൻ 9. ബൈജുമോൻ ജോർജ്,
ഓഡിറ്റർ ആയി ചാക്കോ കുര്യൻ എന്നിവരെയും തെരഞ്ഞടുത്തതായി ഫൊക്കാന ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
പുതിയതായി തെരഞ്ഞടുത്ത 2018 -2020 ഭരണസമിതിയില്ലേക്കുള്ള വിജയികളെ ജൂലൈ 7 ആം തീയതി നടന്ന ഫൊക്കാന സമാപനസമ്മേളനത്തിൽ ഇലക്ഷൻ കമ്മിഷൻ ചെയർമാൻ കമാൻണ്ടർ ജോർജ് കൊരുത് സത്യവാചകം ചെല്ലിക്കൊടുത്തു പുതിയ ഭരണസമിതി അധികാരം ഏറ്റു.
ഫൊക്കാന കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തന്നെ ആയിരുന്നു ഇത്തവണത്തേത്.
31 സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിനെ നേരിടാൻ വേണ്ടി ബാലറ്റ് പേപ്പറിൽ സ്ഥാനം പിടിച്ചിരുന്നു. ഇലെക്ഷൻ തികച്ചും സുതാര്യമായിരുന്നു. എല്ലാ മത്സരാര്ഥികളുടെയും പ്രതിനിധികൾ വോട്ടിംഗ് ഹാളിൽ ഇരുന്നു മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രീയയും വീക്ഷിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം ഏർപെടുത്തുവാൻ ഉള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നീട് വേണ്ടാന്ന് വക്കയായിരുന്നു എന്ന് ട്രുസ്ടീ ബോർഡ് ചെയര്മാന് ജോർജി വര്ഗീസ് പറഞ്ഞു. അടുത്ത വര്ഷം മുതൽ അതിനെപ്പറ്റി ആലോചിക്കും.
ഇലെക്ഷൻ കമ്മറ്റിയെ സഹായിക്കാൻ പ്രവർത്തിച്ച ടെറൻസോൺ തോമസ്, ജി കെ പിള്ള, രാജൻ പാടവത്തിൽ എന്നിവരെയും അംഗ സംഘടനകളുടെ എല്ലാ പ്രതിനിധികളോടും ഫൊക്കാന നേതാക്കളോടും പ്രവർത്തകരോടും നന്ദി രേഖപ്പെടുത്തുന്നതായി തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് അറിയിച്ചു.