കെപിസിസി അഴിച്ചുപണിയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. ജംബോ കമ്മിറ്റി ഇനി ഉണ്ടാവില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ തിളങ്ങിയവരെ നേതൃത്വത്തിലേക്കു കൊണ്ടുവരും.
സംസ്ഥാനത്തെ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തി സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നും മുല്ലപ്പളളി പറഞ്ഞു. പിണറായിയില്‍ കള്ളവോട്ട് നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യാവസ്ഥ ബോധ്യപ്പെടും.
സിപിഎം സംഘടിതമായി കള്ളവോട്ട് ചെയ്യാന്‍ ശ്രമം നടത്തിയെന്നുളളതിനു കൃത്യമായ തെളിവാണ് പ്രതികൂല സാഹചര്യത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് 18 സീറ്റ് ഉറപ്പിച്ചു പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.