സോണി അമ്പൂക്കൻ (പ്രസിഡന്റ്), തുഷാര നായർ (വൈസ് പ്രസിഡന്റ്), മഞ്ജു സുരേഷ് (സെക്രട്ടറി), വികാസ് രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറി), മനോജ് കുമാർ (ട്രെഷറർ), കിരൺ നായർ (ആർട്സ് സെക്രട്ടറി), ജിഷ ശ്രീകാന്ത് (അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി), പ്രശാന്ത് പൊന്നോത്ത് (ഇലക്ഷന് ഓഫീസർ) & Dr. ഷാരി മാത്യു (ഓഡിറ്റർ) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വര്ഷം കാലാവധിയോടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഏപ്രിൽ 5 നു അധികാരമേറ്റു.
കേരള സർക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ചു കണക്ടിക്കട്ടിലെ മലയാളി പ്രവാസി സ്കൂൾ വിദ്യാർഥികൾക്കായി ഒരു മലയാളം പാഠ്യ പദ്ധതി ആരംഭിക്കുവാൻ പുതിയ കമ്മിറ്റി തീരുമാനിക്കുകയും നടപ്പിലാക്കുവാനുള്ള പ്രാരംഭ പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യുന്നു.
സ്പോർട്സ് കമ്മിറ്റി KACT പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണത്തെ ഓണം കലാ സാംസ്കാരിക പരിപാടികളോടെ ഗംഭീരമായി ആഘോഷിക്കുന്നതിനുമുള്ള അണിയറ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് ആർട്സ് കമ്മിറ്റിയും വോളണ്ടിയർമാരും. ഈ വർഷത്തെ മറ്റു ചാരിറ്റി പരിപാടികളുടെ ആസൂത്രണവും അണിയറയിൽ നടന്നു വരുന്നു.
Thanks
Manju N
KACT - Secretary