ആകാശവാണിയിലെ മുന്‍ വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മേധാവിയുമായ ഗോപന് (ഗോപിനാഥന് നായര്‍-79) നിര്യാതനായി. പുകവലിക്കെതിരായ പരസ്യത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. 1962 മുതല്‍ 2001 വരെ ഡല്‍ഹി ആകാശവാണി മലയാള വിഭാഗത്തില്‍ ജോലി ചെയ്തു.
തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് ഇദ്ദേഹം. അഞ്ചു പതിറ്റാണ്ടിലേറെയായി ഡല്‍ഹിയിലായിരുന്നു താമസം. ഭാര്യ: രാധ. മകന്: പ്രമോദ്.
ഡല്‍ഹി ആകാശവാണിയിലെ മലയാള വിഭാഗത്തില്‍ നിന്നെത്തുന്ന വാര്‍ത്താ ബുള്ളറ്റിനുകളിലൂടെയാണ് ഒരുകാലത്ത് മലയാളികള്‍ ലോകത്തെയും രാജ്യത്തെയും വര്‍ത്തമാനങ്ങള്‍ കേട്ടിരുന്നത്.