ന്യൂസീലന്‍ഡിലെ തിരക്കേറിയ മുസ്ലിം പള്ളിയില്‍ ജനക്കൂട്ടത്തിനുനേരെയുണ്ടായ വെടിവയ്പ്പില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. സിറ്റി ഓഫ് ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളിയിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്ക്കെത്തിയവര്‍ക്കുനേരെയാണ് ആയുധധാരി വെടിയുതിര്‍ത്തത്.
പരുക്കേറ്റവരും അനവധിയാണെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് സംഘം സ്ഥലത്തുണ്ട്. സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയത്. ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.
അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ ബംഗ്ലദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവയ്പ്പ് സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്.