ന്യൂയോര്‍ക്ക്: നാളെ നടക്കുവാന്‍ പോകുന്ന ഫോമാ തെരഞ്ഞെടുപ്പില്‍, ജോണ്‍ സി. വര്‍ഗീസ് നേതൃത്വം നല്‍കുന്ന 'ന്യൂയോര്‍ക്ക് 2020 ടീം' ചരിത്ര വിജയം നേടുമെന്ന്, മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റ് മുന്‍ പ്രസിഡന്റ് എസ്.എസ്.പ്രകാശ് അഭിപ്രായപ്പെട്ടു.
ഫോമാ പ്രസ്ഥാനത്തിന്റെ നാള്‍ വഴികളില്‍ പുതിയൊരു അദ്ധ്യായം രചിക്കപ്പെടുവാന്‍ പോകുകയാണ്. ക്വീന്‍സില്‍ നടന്ന 2020 ടീമില്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തപ്പോഴാണ്, ജോണ്‍ സി.വര്‍ഗീസും, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി മാത്യു വര്‍ഗീസും, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫും ഉള്‍പ്പെട്ട ന്യൂയോര്‍ക്ക് ടീമിന്റെ സ്വപ്‌നതുല്യമായ ഉള്‍ക്കാഴ്ച തനിക്ക് ബോധ്യപ്പെട്ടതെന്ന് പ്രകാശ് പറഞ്ഞു. യുവാക്കള്‍, ബഹുജനങ്ങള്‍ എല്ലാവരേയും ഒരുമിച്ച് അണിനിരത്താന്‍ അവര്‍ മുന്നോട്ടു വച്ച കാഴ്ചപ്പാടുകള്‍ മനസ്സിലാക്കിയപ്പോള്‍, ഇവരുടെ വിജയം സുനിശ്ഛിതമാണെന്ന് മനസിലായി. കൂടുതല്‍ യുവാക്കളെ ഏങ്ങനെ ഫോമയുമായി അടുപ്പിക്കും എന്ന ചോദ്യത്തിന്, മാത്യു വര്‍ഗീസ് നല്‍കിയ ഉത്തരം 'സ്‌പോര്‍ട്‌സ്' അതു വളരെ ശരിയായ കാഴ്ചപ്പാടായിരുന്നു.
ചില തല്‍പര കക്ഷികളുടെ എതിര്‍പ്പ് ന്യൂയോര്‍ക്ക് കണ്‍വന്‍ഷനുണ്ട്. അത് എല്ലാ സംഘടനകളിലും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ലോക മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനകരമാകുന്ന രീതിയില്‍, യുണൈറ്റഡ് നേഷന്‍സ് സ്ഥിതി ചെയ്യുന്ന, ന്യൂയോര്‍ക്ക് സിറ്റിയില്‍ തന്നെ ഫോമയുടെ നേതൃത്വത്തില്‍ '2020' ല്‍ ഒരു മലയാളി മാമാങ്കം നടത്തണം. അവസരങ്ങള്‍ പാഴാക്കരുത്! വ്യക്തിവിദ്വേഷങ്ങളും താല്‍പര്യങ്ങളും ഉപേക്ഷിക്കുക! ന്യൂയോര്‍ക്ക് 2020 ടീമിന് പിന്നില്‍ അണിചേരുക ന്യൂയോര്‍ക്ക് ടീമിനെ ആശീര്‍വദിക്കൂ...
എസ്.എസ്.പ്രകാശ് ,
മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റ് മുന്‍ പ്രസിഡന്റ്
ഷോളി കുമ്പിളുവേലി