പി.പി.ചെറിയാന്‍
മേരിലാന്‍റ് യൂണിവേഴ്‌സിറ്റി പ്ലാന്റ് സയന്‍സ് ആന്‍റ് ലാന്‍റ് സ്‌കേകേപ്പ് അഗ്രിക്കള്‍ച്ചര്‍ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫ. നിധി റാവത്തിന് ബയോളജിക്കല്‍ സയന്‍സ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ കരിയര്‍ അവാര്‍ഡ്.
ചെടികളുടെ ജനിതകമാറ്റത്തെക്കുറിച്ചും ഫംഗല്‍ പാത്തൊജന്‍സിനെ കുറിച്ചും നടത്തുന്ന ഗവേഷണത്തിനാണ് 50,000 ഡോളറിന്റെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മേരിലാന്‍റ് സംസ്ഥാനത്തെ കാര്‍ഷിക വിളകളായ ഗോതമ്പ്, ബാര്‍ളി എന്നിവയില്‍ കണ്ടുവരുന്ന രോഗത്തെ കുറിച്ച് പഠനം നടത്തി,രോഗത്തെ ഇല്ലായ്‌മ ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഫെഡറല്‍ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിനു വേണ്ടി നടത്തുന്ന ഗവേഷണങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചത്.
നിധിക്ക് ലഭിച്ചിരിക്കുന്ന അവാര്‍ഡ് അടുത്ത തലമുറയിലെ വളര്‍ന്നു വരുന്ന ശാസ്‌ത്രജ്ഞര്‍ത്തും പ്രചോദനം നല്‍കുമെന്നും അവരെ കൂടി ഈ മിഷനില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
എനിക്ക് ലഭിച്ചിരിക്കുന്ന അവസരം ഗവേഷണങ്ങള്‍ക്ക് മാത്രമല്ല, കര്‍ഷകരെ ശരിയായ രീതിയില്‍ കാര്‍ഷിക വൃത്തി പരിശീലിപ്പിക്കുന്നതിനും വിളകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തുമെന്ന് അവാര്‍ഡ് ലഭിച്ച ശേഷം പുറത്തിറക്കിയ പത്രപ്രസ്‌താവനയില്‍ റാവത്ത് പറഞ്ഞു.
2009ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും പ്‌ളാന്റ് ബയോടെക്‌നോളണ്ടിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ഇവര്‍ എച്ച് എല്‍ ബി.ജി.യൂണിവേഴ്‌സിറ്റി (ഇന്ത്യ) യിലെ ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയാണ്