ന്യു യോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ യു.എസ്. അംബാസഡര്‍ നിക്കി ഹേലി രാജി വച്ചു.
ഈ വര്‍ഷാവസനത്തോടെ രാജി പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ട്രമ്പ് അറിയിച്ചു. ആറു മാസം മുന്‍പ് രാജിക്കാര്യം തന്നോടു പറഞ്ഞതാണെന്നു ട്രമ്പ് അറിയിച്ചു. അല്പം വിശ്രമമാണത്രെ ലക്ഷ്യം. തങ്ങള്‍ ഒട്ടനവധി ലോക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടതായും ട്രമ്പ് പറഞ്ഞു
കഴിഞ്ഞയാഴ്ച രാജി സംബന്ധിച്ച് ഹേലി ട്രമ്പുമായി സംസാരിച്ചിരുന്നു. വെരി സ്‌പെഷ്യല്‍ പേഴ്‌സന്‍ എന്നാണു ട്രമ്പ് ഹേലിയെ വിശേഷിപ്പിച്ചത്.
രണ്ടു വട്ടം സൗത്ത് കരലിന ഗവര്‍ണറായിരുന്ന ഇന്ത്യന്‍ അമേരിക്കനായ ഹേലി (46) 2016-ലാണു അംബാസഡറായത്. ട്രമ്പ് ഭരണകൂടത്തിലെ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇന്ത്യാക്കാരിയായിരുന്നു.
ട്രമ്പിന്റെ ചില നിലപാടുകളെ പരസ്യമായി എതിര്‍ക്കാന്‍ അവര്‍ മടിച്ചില്ല. അത് വൈറ്റ് ഹൗസിന്റെ എതിര്‍പ്പിനു കാരണമാവുകയും ചെയ്തു. അതിനെതിരായ നിലപാട് എടുക്കാനും അവര്‍ മടിച്ചില്ല.
അതേ സമയം ട്രമ്പിന്റെ വിദേശനയങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാനും ഐക്യരാഷ്ട്ര സഭക്കുള്ള അമേരിക്കന്‍ സഹായം വെട്ടിക്കുറക്കാനും അവര്‍ മുന്നിലുണ്ടായിരുന്നു. ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ നിന്നു അമേരിക്ക പിന്മാറുന്നതിനു നേത്രുത്വം കൊടുത്തതും അവരാണ്.
രാജിക്കു പിന്നിലെ രാഷ്ട്രീയം ഇനിയും വ്യക്തമല്ല.
പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ട്രമ്പിനെ എതിര്‍ത്ത സെനറ്റര്‍ മാര്‍ക്കോ റൂബിയോയെയാണു ഹേലി പിന്തുണച്ചത്.
Dear Mr. President:
It has been an immense honor to serve our country in your Administration. I cannot thank you enough for giving me this opportunity.
You will recall that when you offered me the position of United States Ambassador to the United Nations in November 2016, I accepted the offer based on some conditions. Those conditions included serving in your Cabinet and on the National Security Council and being free to speak my mind on the issues of the day. You made those commitments and you have absolutely kept them all. For that too, I will always be grateful.
We achieved great successes at the UN. We passed the toughest sanctions against any country in a generation, pressuring North Korea toward denuclearization. We passed an arms embargo on South Sudan that will help reduce violence and hopefully bring peace to that troubled country. We stood up for our ally Israel and began to roll back the UN’s relentless bias against her. We reformed UN operations and saved over $1.3 billion. We spoke out resolutely against dictatorships in Iran, Syria, Venezuela, Cuba, and yes, Russia. Through it all, we stood strong for American values and interests, always placing America first. I am proud of our record.
As a strong supporter of term limits, I have long believed that rotation in office benefits the public. Between the UN Ambassadorship and serving in the South Carolina Governorship and General Assembly, I have been in public office for fourteen straight years. As a businessman, I expect you will appreciate my sense that returning from government to the private sector is not a step down but a step up.
Accordingly, I am resigning my position. To give you time to select a replacement, and to give the Senate time to consider your selection, I am prepared to continue to serve until January 2019.
At that point, I will once again become a private citizen. I expect to continue to speak out from time to time on important public policy matters, but I will surely not be a candidate for any office in 2020. As a private citizen, I look forward to supporting your re-election as President, and supporting the policies that will continue to move our great country toward even greater heights.
With best wishes and deep gratitude,
Nikki Haley