• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നിപ സ്ഥിരീകരിച്ചില്ല, 86 പേര്‍ നിരീക്ഷണത്തില്‍; മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന്‌ മന്ത്രി

പനി ബാധിച്ച്‌ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിക്കു നിപയാണെന്ന്‌ ഇതുവരെ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന്‌ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ.

രോഗിയുമായി അടുത്തിടപഴകിയ 86 പേര്‍ നിരീക്ഷണത്തിലാണെന്നും കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

പനി ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്ന യുവാവിന്‌ നിപ സംശയിക്കുന്നതായാണ്‌ ആരോഗ്യമന്ത്രി വ്യക്തമാക്കിയത്‌. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലം നിപയുടെ സൂചനകള്‍ നല്‍കുന്നുവെന്നും പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലം കൂടി ലഭിച്ചാലെ സ്ഥിരീകരിക്കാനാകുവെന്നും മന്ത്രി വ്യക്തമാക്കി.

Top