മലപ്പുറം: മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവതിക്ക് നിപ്പാ വൈറസ് ബാധിച്ചതായി സംശയം. രോഗലക്ഷ്ണങ്ങള്‍ പ്രകടിപ്പിച്ച യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ രക്തസാന്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി മെഡിക്കല്‍ കോളജ് അറിയിച്ചു.