കോഴിക്കോട്: നിപ വൈറസിെന്റ ഉറവിടം വവ്വാലല്ലെന്ന് പരിശോധന ഫലം. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കോഴിക്കോട് ആദ്യം നിപ വൈറസ് ബാധ കണ്ടെത്തിയ ചെങ്ങരോത്തെ സാബിത്തിെന്റ വീട്ടിലെ കിണറ്റില്‍ നിന്ന് പിടിച്ച വവ്വാലുകളെയാണ് പരിശോധനക്ക് വിധേയമാക്കിയത്.
വവ്വാലികളുടേതും പന്നികളുടേതുമടക്കം 21 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇവയുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിപയുടെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് മൃഗക്ഷേമ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച സാമ്ബിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധനക്കയക്കുമെന്നാണ് സൂചന.