തിരുവനന്തപുരം: കോഴിക്കോടിനും മലപ്പുറത്തിനും പിന്നാലെ തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തും നിപ വൈറസിന്റെ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. വൈറല്‍ പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കിയിരിക്കുന്നവരുടെ എണ്ണം 26 ആയി.
കൊച്ചിയില്‍ രണ്ടു വയസ്സുള്ള ഒരു ആണ്‍കുട്ടിയും മറ്റ് മൂന്ന് പുരുഷന്മാരും കോട്ടയത്ത് കോഴിക്കോട് നിന്നും വന്ന പെണ്‍കുട്ടിയും മറ്റൊരാളുമാണ് വൈറല്‍പനി ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിപ െവെറല്‍ പനി ലക്ഷണങ്ങളോടെ 22 പേര്‍ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. കോഴിക്കോട്-13, മലപ്പുറം-ആറ്, കോട്ടയം-രണ്ട്, തിരുവനന്തപുരം-ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരെല്ലാം കോഴിക്കോട്ട് നിപാ വൈറസ് രോഗികളുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടിരുന്നോ എന്ന് സംശയിക്കുന്നുണ്ട്.
കൊച്ചിയില്‍ രണ്ടു വയസ്സുകാരന്‍ മെഡിസിറ്റിയില്‍ കഴിഞ്ഞയാഴ്ച മുതല്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. മറ്റു രണ്ടു പേരെ കാക്കനാട്ടെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ ഈ മാസം 17 നും 18 നും പ്രവേശിപ്പിച്ചിരുന്നവരാണ് നിരീക്ഷണത്തിലായിരിക്കുന്നത്. ഇവരുടെ രക്തസാമ്ബിളുകള്‍ മണിപ്പാല്‍ എംസിവിആറില്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളിലായി നാലുപേര്‍ നിപ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. കോഴിക്കോടും മലപ്പുറത്തുമായി ഇതുവരെ 12 പേരാണ് വൈറല്‍ പനിയെ തുടര്‍ന്ന് മരിച്ചത്. ഇവരില്‍ 11 പേരും നിപാ വൈറസ് ബാധയെ തുടര്‍ന്നായിരുന്നു മരണത്തിന് കീഴടങ്ങിയതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
കാഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിക്കു നിപ െവെറസ് ബാധിച്ചതായി മണിപ്പാല്‍ െവെറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ രക്തപരിശോധനയില്‍ വ്യക്തമായി. എന്നാല്‍, പെണ്‍കുട്ടിയുടെ അവസ്ഥ ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നേരത്തേ നിപ സ്ഥിരീകരിച്ച രണ്ടുപേരും ഇന്നലെ രോഗലക്ഷണങ്ങളോടെ എത്തിയ, രണ്ടും ഒമ്ബതും വയസുള്ള കുട്ടികളും ഗുരുതരാവസ്ഥയിലാണ്.
ഇതുവരെ െകെക്കൊണ്ട പ്രതിരോധനടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ആരോഗ്യമന്ത്രി കെ.കെ. െശെലജ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ യോഗം കോഴിക്കോട് കലക്ടറേറ്റില്‍ ചേരും. മന്ത്രിമാരായ കെ.കെ. െശെലജ, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. െവെകിട്ടു നാലിനു കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപന മേധാവികളുടെ യോഗവും കലക്ടറേറ്റില്‍ ചേരും. എയിംസിലെയും നാഷണല്‍ െവെറോളജി ലാബിലെയും വിദഗ്ധരുള്‍പ്പെട്ട കേന്ദ്രസംഘം കോഴിക്കോട്ട് ക്യാമ്ബ് ചെയ്യുന്നുണ്ട്. നിപ ചികിത്സാമാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി.
കോഴിക്കോട് പഠിക്കുന്ന പെണ്‍കുട്ടിയും പേരാമ്ബ്രയില്‍ പോയിവന്ന ആറ്റിങ്ങല്‍ സ്വദേശിയുമാണു തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. കോഴിക്കോട്ടുള്ള വിദ്യാര്‍ഥിനി, പേരാമ്ബ്രയിലെ മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജിലും നിരീക്ഷണത്തിലാണ്