ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതി രത്നവ്യാപാരി നീരവ് മോദിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എന്‍സിപി എംപി മജീദ് മേമന്‍ രംഗത്ത്. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നീരവ് മോദി പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ ശാഖകളില്‍ ഒന്നില്‍ 90 കോടി രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചതായി എംപി മജീദ് മേമന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തുവരുമെന്നും മേമന്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് മേമന്‍ വ്യക്തമാക്കി.തൻ്റെ ട്വിറ്റര്‍ അക്കൗണ്ടിലുടെയും മജീദ് മേമന്‍ ഇതേ ആരോപണം ഉന്നയിച്ചു. നോട്ട്നിരോധനത്തിന് മുമ്ബ് നീരവ് മോദിയോട് 90 കോടി നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കിയതാരാണെന്നും മേമന്‍ ചോദിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കിെന്റ11,400 കോടി തട്ടിച്ച നീരവ് മോദി ഇപ്പോള്‍ വിദേശത്താണ് ഉള്ളത്. നീരവ് മോദിക്കെതിരായ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.െഎയും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.