ന്യൂയോർക്ക്∙ ഇന്ത്യയിൽ 11,000 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യവസായി നീരവ് മോദി യുഎസിലുണ്ടെന്ന് സൂചന. മാൻഹട്ടനിലെ ജെഡബ്ല്യു മാരിയറ്റിന്റെ എസെക്സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവിന്റെ താമസമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മാഡിസൺ അവന്യൂവിലുള്ള നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാർട്മെന്റെന്നും റിപ്പോർട്ടിൽ പറയുന്നു. പഞ്ചാബ് നാഷനൽ ബാങ്കിന്റെ മുംബൈയിലെ ശാഖ വഴിയാണു നീരവ് മോദി കോടികളുടെ തട്ടിപ്പുനടത്തിയത്. അവർ പരാതി റജിസ്റ്റർ ചെയ്യുന്നതിനു തൊട്ടുമുൻപ് ഇദ്ദേഹം രാജ്യം വിടുകയും ചെയ്തു. അതിനിടെ, നീരവ് മോദിയേയും കുടുംബത്തെയും കണ്ടെത്താൻ കേന്ദ്രസർക്കാർ ഇന്റർപോളിന്റെ സഹായം തേടി.
അതേ സമയം കുടൂതല്‍ ബാങ്കുകള്‍ തട്ടിപ്പിനിരയായി. 3000 കോടിയുടെ കൂടി തട്ടിപ്പ് പുറത്തുവന്നു.നീരവ് മോദിയുടെ മുബൈയിലെ സ്ഥപനങ്ങളില്‍ എന്‍ഫോഴ്സ്മെന്‍ഡ് പരിശോധന തുടരുന്നു. നീരവിനും മെഹുല്‍ ചൗക്സിക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് പുറപ്പെടുവിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ 8 ജീവനക്കാരെക്കൂടി സസ്പെന്‍ഡ് ചെയ്തു.
എന്‍ഫോഴ്സ്മെന്‍ഡ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് വിവിധ ബാങ്കുകളില്‍ നിന്നായി 3000കോടി രൂപയുടെ കൂടി തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ തട്ടിപ്പ് നടത്തിയ തുക 14000 കോടിയായി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സമ്മതപത്രം ഹാജരാക്കിയാണ് മറ്റ് ബാങ്കുകളിലും നീരവ് മോദി തട്ടിപ്പ് നടത്തിയത്.നീരവ് മോദിയുടെ മുംബൈയിലെ സ്ഥാപനങ്ങളില്‍ ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന തുടരുന്നു.